മുംബൈ: ജനുവരി ആറിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യശേഖരം കുറഞ്ഞു. 114.19 കോടി ഡോളറിന്റെ (8970 കോടി രൂപ) കുറവാണുണ്ടായത്. ശേഖരം 35,915.49 കോടി ഡോളറായി താണു. വിദേശ കറന്‍സി ശേഖരം 24.18 കോടി രൂപ കയറിയെങ്കിലും സ്വര്‍ണവിലയിലുണ്ടായ മാറ്റമാണ് ഇടിവിനു കാരണം. സ്വര്‍ണശേഖരത്തിന്റെ വിലയില്‍ 139.88 കോടി ഡോളറിന്റെ കുറവ് സംഭവിച്ചു. സ്വര്‍ണശേഖരത്തിന്റെ അളവില്‍ മാറ്റമില്ല.
വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്
