തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമാകുന്നു. ശന്പളവും പെൻഷനും മുടങ്ങിയേക്കും. കൂടാതെ തലസ്ഥാന നഗരത്തിലെ എടിഎമ്മുകളിൽ പണം ഇല്ലാത്തതും ജനങ്ങളെ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 79 ട്രഷറികളിൽ നോട്ട് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇന്നലെ 24 ട്രഷറികളിൽ നോട്ട് എത്തിയില്ലെന്നാണ് ധനകാര്യവകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. നോട്ട് ക്ഷാമം പരിഹരിക്കാൻ വേണ്ട അടിയന്തിര നടപടികൾ കൈക്കൊള്ളാൻ റിസർവ് ബാങ്കിനും എസ്ബിഐക്കും സർക്കാർ നിർദേശം നൽകി. ട്രക്ക് സമരമാണ് നോട്ട് പ്രതിസന്ധിക്ക് കാരണമെന്നാണ് റിസർവ് ബാങ്ക് അധികൃതർ നൽകുന്ന വിവരം.
നോട്ട് ക്ഷാമം: സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമാകുന്നു; 24 ട്രഷറികളിൽ നോട്ട് എത്തിയില്ല; ട്രക്ക് സമരമാണ് നോട്ട് പ്രതിസന്ധിക്ക് കാരണമെന്ന് റിസർവ് ബാങ്ക് അധികൃതർ
