മുംബൈ: കയറ്റുമതിക്കാരും ബാങ്കുകളും ഡോളർ വിറ്റഴിക്കാൻ ശ്രമിച്ചത് നേട്ടമാക്കി രൂപയ്ക്കു മുന്നേറ്റം. ഡോളറുമായുള്ള വിനിമയനിരക്ക് ഇന്നലെ 15 പൈസ ഉയർന്ന് 66.75 രൂപയായി. മറ്റു കറൻസികളുടെ മുന്നിലും ഡോളറിന്റെ വില താഴ്ന്നു.
ഡോളറുമായുള്ള വിനിമയത്തിൽ കഴിഞ്ഞ ദിവസം രൂപ 53 പൈസ താഴ്ന്ന് 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 66.90ലെത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ തകർച്ചയായിരുന്നു ബുധനാഴ്ച രൂപ നേരിട്ടത്.