മുംബൈ: മഹാരാഷ്ട്രയില്‍ കൈക്കൂലി 100 രൂപ നോട്ടുകളായി നല്കാന് ആവശ്യപ്പെട്ട കൃഷി ഓഫീസര്‍ അറസ്റ്റില്‍. സോളാപുര്‍ മൊഹോള്‍ പഞ്ചായത്ത് സമിതിയിലെ കൃഷി ഓഫീസര്‍ ബാലാസാഹിബ് ഭികാജി ബാബര്‍ ആണ് അറസ്റ്റിലായത്. സ്വകാര്യവ്യക്തിയില്നിന്നും 2,500 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൈക്കൂലി 500, 1000 രൂപ നോട്ടുകളായി നല്കിയപ്പോള് 100 രൂപ നോട്ടുകള്‍ വേണമെന്ന് നിര്‍ബന്ധംപിടിച്ചു. ഇതോടെ പരാതിക്കാരന് അഴിമതി വിരുദ്ധ ബ്യൂറോയില്‍ പരാതി നല്‍കുകയായിരുന്നു.
കൈക്കൂലി 100 രൂപ നോട്ടുകളായി വേണമെന്ന് ആവശ്യപ്പെട്ട കൃഷി ഓഫീസര്‍ അറസ്റ്റില്‍
