ഭോപ്പാല്‍: മധ്യപ്രദേശിലെ ഷിയോപുര്‍ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍നിന്നു കിട്ടിയ 2000 രൂപ നോട്ടുകണ്ട് പലരും ഞെട്ടി. കാരണം നോട്ടില്‍ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ചിത്രം ഇല്ല എന്നതു തന്നെ. ബാങ്കില്‍നിന്നു പണം സ്വീകരിച്ച ചില കര്‍ഷകര്‍ക്കാണ് ഇത്തരത്തിലുള്ള നോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ഇത് കള്ളനോട്ടുകളല്ലെന്നും അച്ചടിയിലുണ്ടായ പിശകാണ് ഇതിനു കാരണമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. അച്ചടി പിശകുവന്ന നോട്ടുകള്‍ തിരിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ബാങ്കില്‍നിന്നു കിട്ടിയ 2000 രൂപ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ല; അച്ചടിപിശകെന്ന് ബാങ്ക് അധികൃതര്‍
