തിരുവനന്തപുരം: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ കേന്ദ്രം സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട നടപടിയായിരുന്നു ഇടപാടിനെത്തുവരുടെ കൈയില്‍ മഷി പുരട്ടും എന്നുള്ളത്. എന്നാല്‍ ഈ നടപടിയും പാളുന്നുവെന്ന് സൂചന. ഇന്ന് ബാങ്കിലെത്തിയ ഇടപാടുകാരുടെ കൈകളില്‍ മഷി പുരട്ടിയില്ല. ഇതിനായുള്ള മഷി എത്താത്താണ് ഇക്കാര്യം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ മറ്റ് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ബാങ്ക് അധികൃര്‍ പറഞ്ഞു. ഇടപാടുകാരുടെ കൈയില്‍ പുരട്ടാന്‍ മൈസൂരില്‍ നിന്നാണ് മഷിയെത്തേണ്ടത്.