ചേർത്തല: കടക്കരപ്പള്ളി കണ്ടമംഗലം ക്ഷേത്രത്തിലെ ശ്രീകോവിൽ-ശിവക്ഷേത്ര പ്രതിഷ്ഠയ്ക്കും അനുബന്ധമായി സംഘടിപ്പിക്കുന്ന പരിപാടികൾക്കും സംഭാവനയുമായി മുസ്ലിം വനിത. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബധിരയും മൂകയുമായ ജമീലയാണ് സംഭാവനയുമായി ക്ഷേത്രസന്നിധിയിൽ എത്തിയത്.
അഞ്ച് മാസത്തെ പെൻഷൻ തുകയാണ് സംഭാവനയായി നൽകിയത്. ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആർ പൊന്നപ്പനും വർക്കിങ് ചെയർമാൻ കെ. പി ആഘോഷ് കുമാറും ചേർന്ന് തുക ഏറ്റുവാങ്ങി. ദേവസ്വം പ്രസിഡന്റ് പി. ഡി ഗഗാറിൻ, സെക്രട്ടറി രാമചന്ദ്രൻ കൈപ്പാരിശേരി, ഷാജി. കെ തറയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.