ന്യൂഡല്‍ഹി: അസാധുവാക്കിയ 1,000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കുന്ന വിഷയത്തില്‍ തീരുമാനം കേന്ദ്ര സര്‍ക്കാരിന് സ്വീകരിക്കാമെന്ന് സുപ്രീം കോടതി. നോട്ട് പിന്‍വലിക്കല്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹര്‍ജികള്‍ എല്ലാം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഭരണഘടന ബെഞ്ചിന് കൈമാറുകയാണെന്നും കോടതി വിധിച്ചു.
അതേസമയം നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചൂണ്ടിക്കാട്ടി സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചില്ല. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി നയപരമായ തീരുമാനമായതുകൊണ്ടാണ് ഉത്തരവിറക്കാത്തതെന്നും വ്യക്തമാക്കി. മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്നത് പോലെ സഹകരണ ബാങ്കുകള്‍ക്കും പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.