ചില കാര്യങ്ങൾ നടക്കുന്പോൾ അങ്ങനെയാണ്. സഹതാപവും അന്പരപ്പും തോന്നാം. അത്തരത്തിൽ അന്പരപ്പുണ്ടാക്കുന്ന വിധത്തിൽ രണ്ടര രൂപ അഥവാ രണ്ട് രൂപ എട്ട് അണ കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റു. വാങ്ങിയ ആൾ മുടക്കിയത് 2.95 ലക്ഷം രൂപ.
ഇന്നു പ്രചാരത്തിൽ ഇല്ലാത്തതും 100 വർഷം പഴക്കമുള്ളതുമായ രണ്ടര രൂപയാണ് ലേലത്തിൽ പോയത്. 1918ൽ ബ്രിട്ടീഷുകാർ പുറത്തിറക്കുകയും ഉപയോഗിക്കുകയും ചെയ്ത ഈ നോട്ടിന് ഒരു ഡോളറിനു തുല്യമായ വിലയായിരുന്നു അന്നുണ്ടായിരുന്നത്.
ആ കാലഘട്ടത്തിലെ മറ്റു നോട്ടുകളെ അപേക്ഷിച്ച് ഈ നോട്ടുകൾ എണ്ണത്തിൽ കുറവായിരുന്നു എന്നു മാത്രമല്ല, അധികനാൾ പ്രചാരത്തിലുണ്ടായിരുന്നുമില്ല. ചെറിയ തുകയുടെ നാണയങ്ങൾ പുറത്തിറക്കാൻ വെള്ളിയുടെ ലഭ്യത കുറഞ്ഞതിനാലായിരുന്നു ഈ നോട്ട് പിറന്നത്.
ഇതേ ബാച്ചിലുള്ള മറ്റൊരു രണ്ടര രൂപ നോട്ട് 2015ൽ ലേലത്തിനു വച്ചിരുന്നു. 2.5 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന ആ നോട്ട് 6.4 ലക്ഷം രൂപയ്ക്കായിരുന്നു വിറ്റുപോയത്.