ക്രൂഡ് താണു, രൂപ കയറി

മും​ബൈ: ക്രൂ​ഡ്ഓ​യി​ൽ വി​ല ഗ​ണ്യ​മാ​യി ഇ​ടി​ഞ്ഞ​തു രൂ​പ​യ്ക്കു തു​ണ​യാ​യി. ഡോ​ള​റി​ന് 73.16 രൂ​പ​യി​ലേ​ക്കു വി​നി​മ​യ​നി​ര​ക്ക് ക​യ​റി. ത​ലേ​ന്ന​ത്തേ​ക്കാ​ൾ 41 പൈ​സ കു​റ​വാ​ണി​ത്.

ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ൽ​വി​ല വീ​പ്പ​യ്ക്ക് 76 ഡോ​ള​റി​നു താ​ഴെ​യാ​യ​താ​ണു രൂ​പ​യെ ഉ​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം 80 ഡോ​ള​റി​ന​ടു​ത്താ​യി​രു​ന്നു. ഖ​ഷോ​ഗി പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്നു ദു​ർ​ബ​ല​മാ​യ സൗ​ദി​അ​റേ​ബ്യ ക്രൂ​ഡ്ഓ​യി​ൽ ഉ​ത്പാ​ദ​നം കൂ​ട്ടാ​ൻ സ​മ്മ​തി​ച്ച​താ​ണു വി​പ​ണി മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം​വ​രു​ത്തി​യ​ത്. ഇ​റാ​നെ​തി​രാ​യ ഉ​പ​രോ​ധം ന​ട​പ്പാ​കു​ന്പോ​ൾ കു​റ​വു​വ​രു​ന്ന ക്രൂ​ഡ്ഓ​യി​ൽ സൗ​ദി​അ​റേ​ബ്യ നല്​കു​മെ​ന്ന് ഉ​റ​പ്പാ​യി.

എ​ങ്കി​ലും ഇ​ന്ന​ലെ ക്രൂ​ഡ് വി​ല ക‍യ​റു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​ന്ത്യ​യി​ലെ വ്യാ​പാ​ര​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ക​ണ്ട​ത്. രാ​ത്രി​യോ​ടെ ബ്രെ​ന്‍റ് ക്രൂ​ഡ് 77 ഡോ​ള​റി​നു മു​ക​ളി​ലാ​യി.രൂ​പ​യു​ടെ ആ​ശ്വാ​സ​വും മ​റ്റു വി​പ​ണി​ക​ളി​ലെ ഉ​ണ​ർ​വും ഓ​ഹ​രി​ക​ളെ സ​ഹാ​യി​ച്ചു. ഏ​റെ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സെ​ൻ​സെ​ക്സ് 186.73 പോ​യി​ന്‍റ് ക​യ​റി 34,033.96ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 77.95 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 10,224.75ൽ ​അ​വ​സാ​നി​ച്ചു.

Related posts