അമേരിക്കൻ വ്യവസായിയും മാധ്യമ മുതലാളിയുമായ റൂപർട്ട് മർഡോക്ക് അഞ്ചാമതും വിവാഹം കഴിച്ചതായി റിപ്പോർട്ട്. 93 കാരനായ മർഡോക്ക് മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെ (67)യാണ് വിവാഹം കഴിച്ചത്.
മർഡോക്കിന്റെ കാലിഫോർണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹച്ചടങ്ങുകളെന്നു വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇരുവരും ഡേറ്റിംഗിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
1956ൽ ഓസ്ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡന്റായ പട്രീഷ്യ ബുക്കറെയാണ് റൂപർട്ട് മർഡോക്ക് ആദ്യമായി വിവാഹം കഴിച്ചത്. 1960ൽ ഇരുവരും വിവാഹമോചിതരായി. തുടർന്നു മാധ്യമപ്രവർത്തകയായ അന്ന ടൊർവിനെ വിവാഹം കഴിച്ചെങ്കിലും 1999ൽ വിവാഹമോചനം നേടി. പിന്നീട് വെൻഡി ഡെംഗിനെ വിവാഹം കഴിച്ചു. 2013ൽ ഇവരുമായും വേർപിരിഞ്ഞു. 2016ൽ മോഡൽ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021ൽ ഈ ബന്ധവും അവസാനിച്ചു. അഞ്ച് വിവാഹങ്ങളിലായി മർഡോക്കിന് ആറ് മക്കളുണ്ട്.