മുംബൈ: കീറിയതോ കേടുവന്നതോ ആയ കറൻസി നോട്ടുകൾ മാറി നൽകാനുള്ള നിബന്ധനകൾ പരിഷ്കരിച്ചു റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഓഫീസുകളിലും തെരഞ്ഞെടുക്കപ്പെട്ട വാണിജ്യബാങ്ക് ഓഫീസുകളിലുമാണ് ഇതിനുള്ള സൗകര്യം. 50 രൂപയിൽ താഴെ മൂല്യമുള്ള കറൻസികൾക്ക് മുഴുവൻ മൂല്യവും മടക്കിക്കിട്ടാൻ ഓരോ കറൻസിക്കും വേണ്ട നിശ്ചിത വലുപ്പം (ചതുരശ്ര സെന്റിമീറ്ററിൽ) താഴെപ്പറയുന്നു.
ആദ്യം കറൻസിയുടെ വലുപ്പം, ബ്രാക്കറ്റിൽ മുഴുവൻ തുകയും തിരിച്ചുകിട്ടാൻ ഹാജരാക്കുന്ന കറൻസിയുടെ കഷണത്തിനു വേണ്ട വലുപ്പം. ഒരു രൂപ 61.11 (31), രണ്ടു രൂപ 67.41 (34), അഞ്ചു രൂപ 73.71 (37), 10 രൂപ (പഴയത്) 86.31 (44), 10 രൂപ (പുതിയത്) 77.49 (39), 20 രൂപ 92.61 (47), 20 രൂപ പുതിയത് 81.27 (41).
50 രൂപയും അതിനു മുകളിലുമുള്ള കറൻസികൾക്കു വലുപ്പമനുസരിച്ച് മുഴുവൻ തുകയും പകുതി തുകയും നല്കും. കറൻസിയുടെ വലുപ്പം, ബ്രാക്കറ്റിൽ മുഴുവൻ തുക കിട്ടാൻ വേണ്ട വലുപ്പം, പകുതി തുക കിട്ടാൻ വേണ്ട വലുപ്പം എന്ന ക്രമത്തിൽ: