എതിരാളികളെ തകര്‍ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വിഷകന്യകകളെ നിയോഗിക്കുന്നതായി ഞെട്ടിപ്പിക്കുന്ന വിവരം.ഇംഗ്ലണ്ടിലെ സാലിസ്ബറിയിലെ റസ്റ്ററന്റില്‍ വച്ച് റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും(66) മകള്‍ യുലിയ സ്‌ക്രിപാലിനും(33) വിഷബാധയേറ്റത് നെര്‍വ് ഏജന്റിലൂടെയാണെന്ന് സ്ഥിരീകരിച്ച് പൊലീസ് രംഗത്തെത്തി.
സംഭവത്തെത്തുടര്‍ന്ന് റസ്റ്ററന്റില്‍ ആദ്യം എത്തിയ പോലീസുകാരും വിഷബാധയേറ്റ് അബോധാവസ്ഥയിലായിരുന്നു. ഏത് കോണിലും ചെന്ന് ശത്രുവിന്റെ ജീവന്‍ എടുക്കുമെന്ന് പരസ്യമായി പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് പുടിനും രംഗത്തെത്തിയിരുന്നു. വിഷകന്യകയെ ഉപയോഗിച്ച് റഷ്യയാണ് ഇവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വിഷബാധയേറ്റ സെര്‍ജിയും മകളും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
കടുത്ത വിഷബാധയേല്‍പ്പിക്കുന്ന രാസവസ്തുക്കളാണ് നെര്‍വ് ഏജന്റ് എന്നറിയപ്പെടുന്നത്. ഇത് മനുഷ്യന്റെ നെര്‍വസ് സിസ്റ്റത്തെ നേരിട്ട് ആക്രമിക്കുകയും ശരീരത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായി വര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. ബുധനാഴ്ച സ്‌കോട്ട്ലന്‍ഡ് യാര്‍ഡിന് പുറത്ത് സംസാരിക്കവെ ഹെഡ് ഓഫ് കൗണ്ടര്‍ ടെററിസം പൊലീസിങ് ആയ മാര്‍ക്ക് റൗലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രത്യേക നെര്‍വ് ഏജന്റാണ് ഇവരെ അബോധാവസ്ഥയിലാക്കിയിരിക്കുന്നതെന്ന് ഗവണ്‍മെന്റ് എക്സ്പര്‍ട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റൗലെ വെളിപ്പെടുത്തിയിരിക്കുന്നത്. റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഷോപ്പിംഗ് മാളിലെത്തിയ ഇവര്‍ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു.
അശുപത്രിയിലെത്തിച്ചപ്പോഴാണ് ഭക്ഷണത്തിലൂടെയാണ് വിഷബാധയേറ്റതെന്ന സത്യം തിരിച്ചറിഞ്ഞത്.അന്ന് റസ്റ്റോറന്റിലുണ്ടായിരുന്ന ദമ്പതികളുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നുവെന്ന് സൂചനയുണ്ട്.
നൂറ് കണക്കിന് ഡിറ്റെക്ടീവുകള്‍, ഫോറന്‍സിക് സ്പെഷ്യലിസ്റ്റുകള്‍, അനലിസ്റ്റുകള്‍, ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് ഇതിന്റെ പുറകിലുള്ള രഹസ്യം പുറത്തുകൊണ്ട് വരാന്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നത്.
ശത്രുക്കളോട് തങ്ങള്‍ വിട്ട് വീഴ്ചയില്ലാത്ത യുദ്ധം നടത്തുമെങ്കിലും സെര്‍ജി സ്‌ക്രിപാലിനും മകള്‍ യുലിയ സ്‌ക്രിപാലിനും റഷ്യ വിഷം നല്‍കിയതാണെന്ന ആരോപണം സമ്മതിക്കാന്‍ പ്രസിഡന്റ് പുടിന്‍ തയ്യാറായിട്ടില്ല. അവര്‍ സ്വയം വിഷം കഴിച്ചതായിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
തന്റെ അച്ഛനും സോവിയന്റ് സയന്റിസ്റ്റുമായ വ്ലാദിമെര്‍ പേസ്ച്നിക്കിനെ വകവരുത്തിയതുപോലെ സ്‌ക്രിപാലിനെയും മകളെയും വകവരുത്താന്‍ ശ്രമിച്ചത് റഷ്യയുടെ കറുത്ത കരങ്ങളാണെന്ന് ആരോപിച്ച് പേസ്ച്നിക്കിന്റെ മകന്‍ നികിത രംഗത്തെത്തി. സോവിയറ്റ് മൈക്രോ ബയോളജിസ്റ്റായ പേസ്ച്നിക്ക് 1989ല്‍ ബ്രിട്ടീഷ് പക്ഷത്തേക്ക് കൂറ് മാറുകയും അതിന്റെ പേരില്‍ റഷ്യയുടെ ശത്രുവായി മാറുകയുമായിരുന്നു.
റഷ്യ ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കുന്ന ജൈവായുധങ്ങള്‍ കണക്ക് കൂട്ടുന്നതിനേക്കാള്‍ പത്തിരട്ടി ശക്തിയുള്ളതാണെന്ന് പെസ്ച്നിക്ക് അന്ന് തന്നെ മുന്നറിയിപ്പേകിയിരുന്നു. 2001ല്‍ ഹൃദയാഘാതത്താലാണ് അദ്ദേഹം ബ്രിട്ടനില്‍ വച്ച് മരിച്ചതെങ്കിലും അത് സംശയകരമായ സാഹചര്യത്തിലാണെന്നും അതിന് പുറകില്‍ റഷ്യയാണെന്നുമാണ് നികിത ആരോപിക്കുന്നത്. ഇപ്പോള്‍ സ്‌ക്രിപാലിനെയും മകളെയും വധിക്കാന്‍ ശ്രമിച്ചതും റഷ്യയാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.