മോസ്കോ: റഷ്യൻ വനിതകൾ കുറഞ്ഞത് എട്ട് കുട്ടികൾക്കെങ്കിലും ജന്മം നല്കണമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ.വരും വർഷങ്ങളിൽ ജനസംഖ്യാ വർധന ഉറപ്പാക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്നു മോസ്കോയിൽ നടന്ന വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു.
പഴയകാലത്ത് ഏഴും എട്ടു കുട്ടികൾ സാധാരണമായിരുന്നു. കുടുംബമാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്നും പുടിൻ കൂട്ടിച്ചേർത്തു.1990 മുതൽ റഷ്യൻ ജനസംഖ്യ താഴോട്ടാണ്. യുക്രെയ്ൻ യുദ്ധം മൂലം മൂന്നു ലക്ഷം റഷ്യക്കാർ കൊല്ലപ്പെട്ടു. ഒന്പതു ലക്ഷത്തിലധികം പേർ രാജ്യത്തുനിന്നു പലായനം ചെയ്തു.