ഇന്ത്യയിലെ ഒരു പ്രമുഖരാഷ്ട്രീയ നേതാവിനെ ചാവേറായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിഞ്ഞ് തടവിലാക്കി.
പ്രവാചക നിന്ദാ പരാമര്‍ശത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐസിഎസ് ചാവേറിനെ പിടികൂടിയതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (FSB) അധികൃതര്‍.
പ്രവാചകനെ അപമാനിച്ചതിന് ഐഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധനങ്ങള്‍ എത്തിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് ഐഎസ് ചാവേര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
‘ഇന്ത്യയിലെ ഒരു ഭരണാധികാരിയെ മനുഷ്യബോംബായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിയുകയും തടവിലാക്കുകയും ചെയ്തു. റഷ്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന രാജ്യാന്തര ഭീകരസംഘടനയിലെ അംഗമായ മധ്യേഷ്യന്‍ മേഖലയിലെ ഒരു രാജ്യക്കാരനാണ് ഇയാള്‍” – പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യന്‍ സുരക്ഷാ ഏജന്‍സി പറയുന്നതനുസരിച്ച്, പിടിയിലായ ഐസിസ് ബോംബര്‍ ഈ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ തുര്‍ക്കിയിലാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ടെലിഗ്രാം ആപ്പ് വഴി യായിരുന്നു പ്രബോധന ക്ലാസുകള്‍.
2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, തുര്‍ക്കിയില്‍ വെച്ചാണ് ഐഎസ് നേതാക്കള്‍ ഇയാളെ ചാവേറായി റിക്രൂട്ട് ചെയ്തത്.
ടെലിഗ്രാം മെസഞ്ചറിലൂടെയായിരുന്നു പ്രബോധന ക്ലാസുകള്‍. ഇസ്താംബൂളിലെ സ്വകാര്യ കൂടിക്കാഴ്ചകള്‍ വഴിയും വിവരങ്ങള്‍ കൈമാറിയിരുന്നതായി സ്ഥിരീകരിച്ചതായി റഷ്യന്‍ സുരക്ഷാ ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു.
ഇതിനു പിന്നാലെ ചാവേറായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ ഐഎസിന്റെ അമീറിനോട് കൂറ് പ്രഖ്യാപിച്ച് പ്രതിജ്ഞയെടുത്തു.
അതിനുശേഷം, റഷ്യയിലേക്ക് പോകാനും ആവശ്യമായ രേഖകള്‍ പൂര്‍ത്തിയാക്കാനും ഇന്ത്യയിലേക്ക് പറക്കാനും ഭീകരാക്രമണം നടത്താനും ചുമതല നല്കി. എഫ്എസ്ബി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഗവണ്മെന്റ് ഇസ്ലാമിക് സ്റ്റേറ്റിനെയും (ഐഎസ്) അതിന്റെ എല്ലാ ഘടകങ്ങളെയും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും യുഎപിഎ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, ഐഎസ് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്.
അന്വേഷണ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട സൈബര്‍സ്പേസ് സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവരികയാണ്.