മോസ്കോ: അണ്വായുധ പരീക്ഷണ നിരോധന ഉടന്പടി (സിടിബിടി)യിൽനിന്നു റഷ്യ ഔദ്യോഗികമായി പിന്മാറി. ഇതിനായി പാർലമെന്റ് പാസാക്കിയ നിയമത്തിൽ പ്രസിഡന്റ് പുടിൻ ഉപ്പുവച്ചു.
ഉടന്പടിയിൽനിന്നു പിന്മാറിയെങ്കിലും ആണവനയത്തിൽ മാറ്റമില്ലെന്നാണ് റഷ്യ പറയുന്നത്. യുഎസ് ആണവപരീക്ഷണം നടത്തിയാലേ റഷ്യയും നടത്തൂ.
1996ലെ അന്താരാഷ്ട്ര ഉടന്പടി യുഎസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിൽ ഒപ്പുവച്ചിട്ടില്ല. റഷ്യയും ഇതേ സമീപനം സ്വീകരിക്കുകയാണെന്നാണു പുടിൻ പറഞ്ഞത്.
യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ അണ്വായുധ പരീക്ഷണം നടത്തിയേക്കുമെന്നും വൻശക്തികളുടെ ആയുധമത്സരത്തിന് അതു തിരികൊളുത്തിയേക്കുമെന്നും ആശങ്കയുണ്ട്. സോവ്യറ്റ് യൂണിയന്റെ പതനത്തിനുശേഷം റഷ്യ ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല.