മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ രണ്ടാം ജയത്തോടെ ആതിഥേയരായ റഷ്യ പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഈജിപ്തിനെ 3-1നു തോല്പിച്ചാണ് റഷ്യ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായത്.
ഇന്നലെ ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരങ്ങളിൽ ഫിഫ 60-ാം റാങ്കുകാരായ ജപ്പാൻ 16-ാം റാങ്കുകാരായ കൊളംബിയയെയും 27-ാം റാങ്കുകാരായ സെനഗൽ എട്ടാം റാങ്കിലുള്ള പോളണ്ടിനെയും 2-1 എന്ന സ്കോറിൽ അട്ടിമറിച്ചു.