മോസ്കോ: താനാണു റഷ്യയെ രക്ഷിച്ചതെന്നും കാൽ നൂറ്റാണ്ട് ഭരണകാലയളവിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിൽ റഷ്യക്കാർ അഭിമാനിക്കണമെന്നും പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം പൂർത്തിയായി. റഷ്യയ്ക്ക് ഇനിയും ഒരുപാട് കുതിക്കാനുണ്ട്. എല്ലാം ശരിയാകുമെന്ന് ഉറപ്പുണ്ട്.
നമ്മൾ മുന്നോട്ട് പോകും’ പുതുവത്സര പ്രസംഗത്തിൽ പുടിൻ പറഞ്ഞു. യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചോ റഷ്യയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചോ പ്രസംഗത്തിൽ പരാമർശിച്ചില്ല. 1999 ഡിസംബർ 31നാണ് പുടിൻ റഷ്യയുടെ ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.