ചൈനയ്ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യ. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ മിഗ് 29, എസ്യു 30 എംകെഐ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
30ഓളം യുദ്ധവിമാനങ്ങള്‍ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ഇന്ത്യന്‍ വ്യോമസേന പദ്ധതിയിട്ടിരിക്കുകയാണ്. ഇക്കാര്യം മനസിലാക്കിയാണ് റഷ്യയുടെ മുന്‍കൂര്‍ പ്രതികരണം.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്ഷത്തിനിടയിലാണ് റഷ്യയുടെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.
മിഗ് 29 വിമാനങ്ങള്‍ പരിഷ്ക്കരിക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. മിഗ് 29 പരിഷ്കരിക്കുമ്പോള്‍ റഷ്യയുടെയും പുറത്തുനിന്നുളളതുമായ ആയുധങ്ങള്‍ സംയോജിപ്പിക്കാന്‍ സാധിക്കും.
ആധുനിക സംരക്ഷണ സാമഗ്രികളും സാങ്കേതികവിദ്യകളും മിഗ് -29 പോര്‍വിമാനങ്ങളുടെ സേവന കാലാവധി 40 വര്‍ഷം വരെ വര്‍ധിപ്പിക്കും. സു-30 എംകെഐയ്ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ സുപ്രധാന സ്ഥാനമാണുള്ളത്.
ഇന്ത്യന്‍ വ്യോമസേന ഈ വര്‍ഷം ജനുവരിയില്‍ ബ്രഹ്മോസ്-എ ക്രൂസ് മിസൈല്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള സു-30 എംകെഐ യുദ്ധവിമാനത്തിന്റെ ആദ്യ സ്ക്വാഡ്രണ്‍ വിന്യസിച്ചു കഴിഞ്ഞു.
ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ള ഒരേയൊരു ഇന്ത്യന്‍ വിമാനമാണിതെന്ന് സുഖോയ് ജെറ്റുകളുടെ പ്രാധാന്യം മനസിലാക്കാം.
ഡെഫെക്സ്പോ ഇന്ത്യ 2020ല്‍ ബ്രഹ്മോസ് എയ്റോസ്പെയ്സിന്റെ പ്രതിനിധി റഷ്യന്‍ ആര്‍ഐഎ നോവോസ്റ്റി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്, രണ്ട് വര്‍ഷത്തിനുള്ളില്‍ വ്യോമസേനയുടെ സു-30 എംകെഐകള്‍ക്ക് വായുവിലൂടെ, മുന്നറിയിപ്പ് വിമാനങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ ശേഷിയുള്ള പുതിയ മിസൈല്‍ ലഭിക്കുമെന്നാണ്. അങ്ങനെ സുഖോയ്ക്ക് എയര്‍-ടു-എയര്‍ മിസൈല്‍ ഡൊമെയ്നില്‍ പ്രവേശിക്കാന്‍ കഴിയും.
വ്യോമസേനയ്ക്ക് സു-30 എംകെഐ ജെറ്റുകള്‍ എത്തിക്കുന്നതിനുള്ള ആദ്യ കരാര്‍ 1996 നവംബര്‍ 30 ന് റഷ്യയിലെ ഇര്‍കുറ്റ്സ്കില്‍ റോസ്വുരുഴെനി സ്റ്റേറ്റ് ഇന്റര്‍മീഡിയറി കമ്പനിയും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും തമ്മിലാണ് ഒപ്പുവച്ചത്. 32 സു-30 എംകെഐ വിതരണം ചെയ്യാന്‍ ഇത് വിഭാവനം ചെയ്തു.
എല്ലാം 2002-2004 ല്‍ നിര്‍മിക്കപ്പെട്ടതാണ്. വിമാനത്തിന്റെ പ്രകടനത്തില്‍ സംതൃപ്തനായ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പിന്നീട് കൂടുതല്‍ വിമാനങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്തായാലും റഷ്യയുടെ ഈ നീക്കം ഇന്ത്യയ്ക്ക് ആശ്വാസമാവുമെന്ന് തീര്‍ച്ചയാണ്.