കീവ്: യുക്രെയ്നിലെ ഭക്ഷണശാലയ്ക്കുനേരേ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു.
തെക്കൻ മൈക്കോളൈവ് മേഖലയിലാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 8.30 ന് മൈക്കോളൈവ് നഗരത്തിനു വടക്കുപടിഞ്ഞാറായി 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റെപ്പോവ് എന്ന ചെറിയ ഗ്രാമത്തിലാണ് മിസൈൽ പതിച്ചത്.
ആക്രമണത്തിൽ പാർപ്പിട സമുച്ചയത്തിനും വ്യാപാരസ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു.’
കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്.
ഇവരുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണു രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. യുക്രെയ്നിലെ സപോരിജിയ, ഡിനിപ്രോപെട്രോവ്സ്ക് മേഖലകളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.