ഒ​റ്റ​ദി​വ​സം​കൊ​ണ്ട് യു​ക്രെ​യി​നി​ലെ 118 സ്ഥ​ല​ത്ത് ബോം​ബി​ട്ട് റ​ഷ്യ

കീ​വ്: പ​ട്ട​ണ​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളു​മ​ട​ക്കം ഒ​റ്റ ദി​വ​സം കൊ​ണ്ട് യു​ക്രെ​യി​നി​ലെ 118 പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ.യു​ക്രെ​യി​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഇ​ഹോ​ര്‍ കി​ലി​മെ​ങ്കോ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

യു​ക്രെ​യി​ന്‍റെ 27 മേ​ഖ​ല​ക​ളി​ല്‍ പ​ത്തെ​ണ്ണ​വും റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​താ​യും ആ​ളു​ക​ള്‍ മ​രി​ച്ച​താ​യും നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡൊ​ണ​റ്റ്‌​സ്‌​കി​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള അ​വ്ദി​വ്ക​യി​ല്‍ ആ​ഴ്ച​ക​ളാ​യി റ​ഷ്യ ന​ട​ത്തി വ​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​ദേ​ശം ഏ​റെ​ക്കു​റെ തു​ട​ച്ചു നീ​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്.

40ല്‍ ​അ​ധി​കം ഷെ​ല്ലാ​ക്ര​മ​ണ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു നേ​രേ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക നേ​താ​വാ​യ വി​റ്റാ​ലി ബ​രാ​ബാ​ഷ് പ​റ​യു​ന്നു.

വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ ഖാ​ര്‍​ക്കീ​വി​ലു​ള്ള കു​പ്യാ​ന്‍​സ്‌​കി​നി​ലും വ​ന്‍​തോ​തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് റ​ഷ്യ​ന്‍ സൈ​ന്യം അ​ഴി​ച്ചു​വി​ട്ട​ത്. ബാ​ക്മ​ത്തി​നു ചു​റ്റു​മു​ള്ള പ്ര​ദേ​ശം തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​ല്‍ നി​ന്ന് യു​ക്രെ​യി​ൻ സേ​ന​യെ ത​ട​യാ​നും റ​ഷ്യ​യു​ടെ ശ്ര​മ​മു​ണ്ടാ​യി.

Related posts

Leave a Comment