അമേരിക്ക ഏറ്റവുമധികം ഭയക്കുന്നത് ഈ സുന്ദരിയെയാണ്, സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി അമേരിക്കക്കാരുടെ ഉറക്കംകെടുത്തിയത് ഇങ്ങനെ

rഇവളുടെ പേര്് അലീസാ ഷെവ്‌ചെങ്കോ. അങ്ങ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ചെറിയൊരു നഗരത്തിലാണ് ഇവള്‍ താമസിക്കുന്നത്. ഒരു സാധാരണക്കാരിയായ ഇവള്‍ ഇപ്പോള്‍ അമേരിക്കക്കാരുടെ ശത്രുവാണ്, നവമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയവും. ഇനി കാര്യം പറയാം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് ജയിക്കാനുള്ള കാരണക്കാരിലൊരാള്‍ ഇവളാണെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്.

റഷ്യയിലെ ഒരു ഓണ്‍ലൈന്‍ സുരക്ഷാ കമ്പനിയുടെ ലീഡിംഗ് ഹാക്കറാണ് യുവതി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇവളുടെ കമ്പനിയും ഹാക്കിംഗ് നടത്തിയെന്നാണ് കണ്ടെത്തല്‍. ഹാക്കിംഗുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സോര്‍ എന്ന ഇവരുടെ കമ്പനിയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. സാങ്കേതിക ഗവേഷണവും വികസനവും വിഷയമാക്കിയിട്ടുള്ള കമ്പനി റഷ്യന്‍ ഫെഡറേഷന്റെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ട വിവരങ്ങള്‍ കൈമാറിയത് ഈ കമ്പനിയാണെന്നാണ് അമേരിക്കന്‍ ആരോപണം.

എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് അലീസാ പറയുന്നത്. ടാര്‍ജറ്റ് തികയ്ക്കാന്‍ പാടുപെടുന്ന ഒരു സാധാരണ കമ്പനി മാത്രമാണ് തന്റേത്. െൈവറ്റ് ഹൗസ് തന്റെ കമ്പനിയെ തെറ്റിധരിച്ചിരിക്കുകയാണ്. അത്തരം ഒരു കാര്യം ചെയ്യാന്‍ തക്ക സമ്പത്തോ അധികാരമോ ബന്ധങ്ങളോ ഇല്ലെന്നും ഒട്ടേറെ യാത്ര ചെയ്യുന്ന, എല്ലാവരോടും നന്നായി ആശയവിനിമയം നടത്തുന്നയാളാണ് താനെന്നും തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും അവര്‍ പറഞ്ഞു.

Related posts