മോസ്കോ: യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ വിമർശിച്ച് കവിത ചൊല്ലിയ റഷ്യൻ കവിക്ക് ഏഴു വർഷം തടവ്. ആർട്യോം കമർദീനെയാണ് മോസ്കോയിലെ ട്വെർസ്കോയി ജില്ലാകോടതി ശിക്ഷിച്ചത്.
എതിർശബ്ദങ്ങളെ നിശബ്ദമാക്കാനായി പുടിൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മുൻപേ വിമർശനമുയർന്നിരുന്നു. അതിൽ ഒടുവിലത്തേതാണിത്.
2022 സെപ്റ്റംബറിൽ മോസ്കോയിലെ ഡൗൺടൗണിൽ പ്രശസ്ത കവി വ്ളാദിമിർ മയാകോവ്സ്കിയുടെ പ്രതിമയ്ക്കുസമീപം നടന്ന തെരുവുപരിപാടിയിലാണ് തന്റെ യുദ്ധവിരുദ്ധകവിത അദ്ദേഹം അവതരിപ്പിച്ചത്.
ദേശസുരക്ഷയ്ക്ക് വെല്ലുവിളി, വിദ്വേഷപരാമർശം തുടങ്ങിയ കുറ്റങ്ങളാണ് കമർദീനുമേൽ ചുമത്തിയത്. കവിത ഏറ്റുചൊല്ലിയ യെഗോർ ഷ്റ്റ്വോബ എന്നയാളെയും കോടതി അഞ്ചുവർഷം തടവിനുശിക്ഷിച്ചു.