ന്യൂഡൽഹി: റഷ്യന് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള് നിര്ത്തിവച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
യുക്രെയ്നിലെ റഷ്യയുടെ സൈനിക ഇടപെടലിന്റെ പശ്ചാത്തലത്തില് അന്താരാഷ്ട്ര തലത്തില് റഷ്യയ്ക്കെതിരെ ഏര്പ്പെടുത്തി ഉപരോധത്തിന് പിന്നാലെയാണ് ഈ നടപടി.
ബാങ്കുകള്, തുറമുഖങ്ങള്, സ്ഥാപനങ്ങള് തുടങ്ങിയവയായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും എസ്ബിഐ നിര്ത്തി. നടപടിയുമായി ബന്ധപ്പെട്ട് എസ്ബിഐ ഇതുവരെയും പ്രതികരണമൊന്നും നടത്തിയിട്ടില്ല.
റഷ്യയുമായി വലിയ രീതിയിൽ വ്യാപാര ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. വിഷയത്തിൽ ആരുടെ പക്ഷത്താണെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.