സമൂഹമാധ്യമങ്ങളില്‍ വളര്‍ത്തു മൃഗങ്ങളുടെ വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നതാണ് പൂച്ചകളുടെ ചിത്രങ്ങളും വീഡിയോകളും. എന്നാല്‍ തന്റെ വലിപ്പം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്.
റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ സ്റ്റാറി ഓസ്കോള് പട്ടണത്തില്‍ താമസിക്കുന്ന യുലീന മിനിനയുടെ വളര്‍ത്തു മൃഗമാണ് ഈ പൂച്ച. തന്റെ നാല് വയസുള്ള മകളുടെ വലിപ്പം ഉണ്ടെന്ന് പറഞ്ഞ് യുലീനയാണ് ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
പൂച്ച പിന്‍കാലുകളില്‍ നില്‍ക്കുകയും വാതിലിന്റെ പിടിയില്‍ പിടിച്ച് തുറക്കുവാൻ ശ്രമിക്കുന്നതും കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഏറ്റവും വലിയ വളര്‍ത്തു പൂച്ച ഇനങ്ങളിലൊന്നായ മെയ്ന്‍ കൂണ് എന്നാണ് പൂച്ചയ്ക്ക് ഇട്ടിരിക്കുന്ന പേര്.
പൂന്തോട്ടത്തിലേക്ക് വിശ്രമിക്കുവാനായി നീണ്ട കാലുകള്‍ നീട്ടി വാതില്‍ തുറന്ന് പുറത്തേക്ക് ഓടുന്ന പൂച്ചയെ വീഡിയോയില്‍ കാണാം. വീഡിയോ ഇന്സ്റ്റഗ്രാമിലെത്തിയതിന് പിന്നാലെ നിരവധിപേരാണ് കമന്റുകളുമായെത്തിയത്.