ന്യൂഡൽഹി: കോവിഡിനെതിരേ റഷ്യയിൽ കണ്ടുപിടിച്ച സ്പുട്നിക് വാക്സിൻ എടുക്കുന്നതിനായി ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കു പ്രത്യേക ടൂർ പാക്കേജുമായി ട്രാവൽ എജൻസികൾ.
ദുബായ് ആസ്ഥാനമായുള്ള ട്രാവൽ എജൻസിയാണ് ഡൽഹിയിൽ നിന്ന് റഷ്യയിലേക്ക് വാക്സിൻ ടൂറിസം സംഘടിപ്പിക്കുന്നത്. രണ്ടു ഡോസ് സ്പുട്നിക് വാക്സിൻ എടുക്കുന്നതിനായി 24 ദിവസത്തെ ടൂറിസം പാക്കേജാണ് ഇവർ ഒരുക്കുന്നത്.
വാക്സിൻ എടുക്കുന്നതിന് പുറമേ റഷ്യയിൽ ഇരുപത് ദിവസം സ്ഥലങ്ങൾ ചുറ്റിക്കറങ്ങാനുള്ള സൗകര്യവും ഇവർ വാഗ്ദാനം ചെയ്യുന്നു. 24 ദിവസത്തെ പാക്കേജിന് 1.29 ലക്ഷം രൂപയാണ് ഈടാക്കുന്നത്. വാക്സിന്റെ വില ഉൾപ്പടെയാണിത്.