മോസ്കോ: സ്പുട്നിക് വി കൊറോണ വൈറസ് വാക്സീന്റെ ഒറ്റ ഡോസ് വകഭേദത്തിന് റഷ്യയിലെ ആരോഗ്യ വകുപ്പ് അംഗീകാരം നൽകി.
റഷ്യയിലെ പ്രത്യക്ഷ നിക്ഷേപ ഫണ്ടാണ് (ആർഡിഐഎഫ്) ഈ വാക്സീൻ നിർമാണത്തിന് വേണ്ട സാമ്പത്തിക സഹായം നൽകിയത്.
79.4 ശതമാനമാണ് വാക്സീന്റെ കാര്യക്ഷമത. രണ്ട് ഡോസുള്ള സ്പുട്നിക് വി വാക്സീൻ 91.6 ശതമാനം കാര്യക്ഷമമാണ്.
വാക്സീൻ കുത്തിവച്ച് 28 ദിവസത്തിനുശേഷം നടത്തിയ വിവരശേഖരണത്തിലൂടെയാണ് വാക്സീൻ ഫലപ്രദമെന്ന് കണ്ടെത്തിയത്.
ലോകത്തെ 60 ഓളം രാജ്യങ്ങളിൽ റഷ്യൻ വാക്സീൻ ഉപയോഗിക്കാൻ അനുമതിയുണ്ട്.10 ഡോളറിൽ താഴെയാണ് മരുന്നിന് വില.