നടി ചാര്‍മി കൗറും രാംഗോപാല്‍ വര്‍മയും തമ്മിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ഐ സ്മാര്‍ട്ട് ശങ്കറിന്റെ വിജയാഘോഷ വേളയില്‍ ആണ് ഈ വീഡിയോ എടുത്തത്. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ 25 കോടി നേട്ടത്തിലെത്തിയിരുന്നു.
I am not mad , but #issmartshankar made me mad , so @purijagan and @Charmmeofficial are to blame pic.twitter.com/Sd1gIno1ER
— Ram Gopal Varma (@RGVzoomin) July 20, 2019
The happy kisses of #IsmartShankar success. ❤@Charmmeofficial @RGVzoomin
#IsmartShankarSuccessMeet pic.twitter.com/ThmddGh26Y— Shreyas Group (@shreyasgroup) July 20, 2019
പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയും ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. സ്വന്തം തലയിലും ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും ദേഹത്തും ഷാംപെയിന്‍ ഒഴിക്കുന്ന ആര്‍ജിവിയെ വീഡിയോയില്‍ കാണാം. ആഘോഷത്തിനിടയില്‍ ആര്‍ജിവി ചാര്‍മിയെ ആലിംഗനം ചെയ്ത് ചുംബിക്കുന്നുമുണ്ട്. വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടതോടെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണിതെന്നും ഇങ്ങനെയാണോ ആഘോഷം നടത്തേണ്ടതെന്നും വിഡിയോ പങ്കു വച്ചത് മോശമായിപോയെന്നുമാണ് ആരാധകര്‍ പറയുന്നത്.