പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഒരു കൈത്താങ്ങാകാൻ തെലുങ്ക് ചിത്രം ആർഎക്സ് 100ന്റെ അണിയറപ്രവർത്തകർ. ചിത്രത്തിൽ ഉപയോഗിക്കുന്ന ആർഎക്സ് 100ലേലത്തിൽ വച്ച് ലഭിക്കുന്ന തുകമുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനാണ് അണിയറപ്രവർത്തകർ തീരുമാനിക്കുന്നത്.
ചിത്രത്തിലെ നായകൻ കാർത്തികേയയാണ് ഈ കാര്യം ട്വീറ്റ് ചെയ്ത് അറിയിച്ചത്. കൂടാതെ കേരളത്തിനു വേണ്ട സഹായങ്ങൾ ചെയ്യുവാൻ ആരാധകരോട് അവർ ആവശ്യപ്പെട്ടിട്ടുമുണ്ട്. 50,000 രൂപ മുതലാണ് ലേലം ആരംഭിക്കുന്നത്.