ഇടുക്കി: മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ സിപിഎമ്മും സിപിഐയും വീണ്ടും കൊന്പുകോർക്കുകയാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ വനം-റവന്യൂ വകുപ്പുകൾ അട്ടിമറിക്കുകയാണെന്ന് സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ ആരോപിച്ചു. പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ഇരു വകുപ്പുകളുടെയും ശ്രമമെന്നും എംഎൽഎ പറഞ്ഞു.
ഇടുക്കി സബ് കളക്ടർ വി.ആർ.പ്രേംകുമാറിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയും രാജേന്ദ്രൻ നടത്തി. കോപ്പിയടിച്ച് ഐഎഎസ് നേടിയ ആളാണ് പ്രേംകുമാറെന്നും മറ്റാരുടെയോ പ്രേരണയാലാണ് അയാൾ പ്രവർത്തിക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.