മൂന്നാര്‍: തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാനക്കമ്മറ്റിക്ക് നല്കിയ ശുപാര്‍ശയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും നടപടി വരട്ടെ അപ്പോള്‍ കാണാമെന്നും സി.പി.എം നേതാവും മുന്‍ ദേവികുളം എം.എ.യുമായ എസ്. രാജേന്ദ്രന്.
തന്നെയും ഒപ്പം നില്‍ക്കുന്നവരെയും ചില നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും മാനസികമായി തളര്‍ത്തുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നത്.
പുറത്താക്കുവാന്‍ തീരുമാനിക്കുകയാണെങ്കില്‍ പുറത്താകട്ടെ. നടപടി വരുമ്പോള്‍ അതിന് അനുസൃതമായ നിലപാടുകള്‍ സ്വീകരിക്കും.
മറ്റു പാര്‍ട്ടികളില്‍ ചേക്കെറുമെന്ന അഭ്യൂഹങ്ങളില്‍ ഇപ്പോള്‍ അതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഒന്നും കൈക്കൊണ്ടിട്ടില്ലെന്നും അത് ഇപ്പോള്‍ പറയേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്ക നടപടികള്‍ വരുന്നതിനു മുമ്പു തന്നെ നേതാക്കള്‍ പരസ്യമായി ആരോപണമുയര്‍ത്തുന്ന നടപടികളാണ് സ്വീകരിച്ചത്.
തന്റെ ഭാഗം വിശദീകരിക്കുവാനുള്ള അവസരങ്ങള്‍ പോലും ഇല്ലായിരുന്നു. വസ്തുതകള്‍ പരിശോധിക്കാതെ ഏകപക്ഷീയ ശിക്ഷണനടപടികളിലേക്കാണ് ചിലര്‍ നീങ്ങിയത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കിയത്.
വരുന്ന മാസം നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനത്തില്‍ ഇതു സംബന്ധമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഇക്കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജെയപ്പെടുത്തുനുള്ള ശ്രമങ്ങള്‍ നടത്തി എന്ന ഗുരുതര ആരോപണങ്ങള്‍ ശരി വയ്ക്കുന്ന തരത്തില്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് കര്‍ശന നടപടികളിലേക്ക് പാര്‍ട്ടി നീങ്ങിയത്.
നാലാം തവണയും മത്സരിക്കുവാന്‍ ആഗ്രഹിച്ചെങ്കിലും സീറ്റ് ലഭിക്കാതെ വന്നതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു.
തന്നോട് അടുപ്പമുള്ള പാര്‍്ട്ടി അനുയായികളെ സ്വാധീനിച്ച് വോട്ട് ഭിന്നിപ്പിക്കുവാനുള്ള ശ്രമം നടത്തി. ജാതിയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടാക്കുവാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ യാതൊരു തരത്തിലുള്ള ആത്മാര്‍ഥതയും കാണിച്ചില്ല. നേതാക്കളോടും അണികളോടും യോജിച്ചു പോകുന്ന തരത്തിലുള്ള നടപടികള്‍ രാജേന്ദ്രന്റെ ഭാഗത്തു നിന്നുമുണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.