ഇടുക്കി: ജാതീയ വേര്‍തിരിവുണ്ടാക്കിയത് സിപിഎമ്മെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്. ജാതി നോക്കി സ്ഥാനാര്‍ഥിയെ വച്ചെന്നും പുറത്താക്കല്‍ ചിലരുടെ ഗൂഢശ്രമങ്ങള്മൂലമെന്നും അദ്ദേഹം ആരോപിച്ചു.
രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാർട്ടി സ്ഥാനാർഥി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നു രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ട്.
മുഖ്യമന്ത്രി പെട്ടിമുടിയിൽ എത്തിയപ്പോൾ മനപ്പൂർവം വിട്ടുനിന്നു എന്നതും നടപടിക്ക് കാരണമായതായി പ്രസ്താവനയിൽ പറയുന്നു.