വ്യത്യസ്ഥ പ്രമേയവുമായി ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രമാണ് സാന്‍ഡ് കി ആങ്ക്. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 23നാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റ പുതിയ പ്രൊമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സാന്‍ഡ് കി ആങ്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്സി ചിത്രത്തില്‍ അഭിനയിക്കുന്നത്.
60 വയസ്സുള്ളതാണ് കഥാപാത്രം. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്ത്രീകളാണ് ചിത്രത്തിലുള്ളത്. തപ്സിക്കു പുറമേ പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമി പട്‌നേക്കറാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ 25നാണ് പ്രദര്‍ശനത്തിന് എത്തുക.
के कवे अंग्रेज़ी मैं – Bullseye
this Diwali
Miliye mujhse aur meri bebe prakashi se. September 23rd ko trailer launch pe#SaandhKiAankh @taapsee @tushar1307 @nidhiparmar @RelianceEnt @realshooterdadi @shooterdadi pic.twitter.com/Us9Y0fXYjy
— bhumi pednekar (@bhumipednekar) September 20, 2019