ലണ്ടൻ: ചെൽസി പരിശീലകൻ മൗറീസിയോ സാറി ക്ലബ് വിടാൻ ഒരുങ്ങുന്നു. ഔദ്യോഗികമായി ക്ലബ് വിടാൻ അനുവദിക്കണമെന്ന് സാറി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. യൂറോപ്പ ലീഗ് കിരീടം ഉയർത്തി രണ്ട് പിന്നിടുമ്പോഴാണ് ഇറ്റാലിയൻ പരിശീലകനായ സാറിയുടെ തീരുമാനം.
ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് പോകാനാണ് സാറി ഒരുങ്ങുന്നതെന്നാണ് അഭ്യൂഹം. മാസിമില്ലാനോ അല്ലെഗ്രിയുടെ ഒഴിവിലേക്ക് സാറിയെ എത്തിക്കാനുള്ള നീക്കത്തിലാണ് യുവന്റസ്. സാറിയുമായി യുവന്റസ് ക്ലബ് അധികൃതർ ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ സീസണിലാണ് സാറി ചെൽസിയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. ചെൽസി ക്ലബിൽ സാറി തൃപ്തനല്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.