ഇന്ത്യൻ വെൽസ്: വനിതാ ടെന്നീസിലെ ലോക ഒന്നാം റാങ്ക് അരിന സബലങ്ക ഇന്ത്യൻ വെൽസ് ഫൈനലിൽ. സെമിയിൽ ഒന്നാം നന്പർ താരം ഓസ്ട്രേലിയൻ ഓപ്പണ് ജേതാവ് മാഡിസണ് കീസിനെ പരാജയപ്പെടുത്തി.
ഓസ്ട്രേലിയൻ ഓപ്പണ് ഫൈനലിലെ തോൽവിക്കുള്ള പകരം വീട്ടൽ കൂടിയായി ബലാറൂസിയൻ താരത്തിന്റെ ജയം. 51 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 6-0, 6-1നാണ് ലോക ഒന്നാം നന്പർതാരത്തിന്റെ ജയം.
ഇന്നു നടക്കുന്ന ഫൈനലിൽ സബലങ്ക റഷ്യയുടെ കൗമാര താരം മിര ആൻഡ്രീവയെ നേരിടും. ലോക രണ്ടാം റാങ്കും മുൻ വർഷത്തെ ചാന്പ്യനുമായ ഇഗ ഷ്യാങ്ടെക്കിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ (7-6(7-1), 1-6, 6-3) തോൽപ്പിച്ചാണ് ആൻഡ്രീവ ഫൈനലിലെത്തിയത്.