ഐറ്റം സോംഗിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടി ശബാന ആസ്മി. കഥയുടെ ഭാഗമല്ലാത്ത ഇത്തരം ഗാനങ്ങൾ ഇക്കിളിപ്പെടുത്താൻ മാത്രം ചിത്രത്തിൽ ഉൾപ്പെടുത്തുന്നതാണ്. സ്ത്രീ തന്നെ അവളെ കച്ചവടവസ്തുവായി പ്രദർശിപ്പിക്കുകയാണെന്ന് താരം കുറ്റപ്പെടുത്തി.
ഐറ്റം സോംഗിനായി കോടികളാണ് മുടക്കുന്നത്. അതിൽ നൃത്തച്ചുവടുകൾ വയ്ക്കാൻ നായികമാർ റെഡിയായി നിൽക്കുന്ന അവസ്ഥയാണ് ഉള്ളത് .ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വരണമെന്നാണ് താരം പറയുന്നത്.
പണ്ട് ഐറ്റം സോംഗിനായി മാത്രം ചിലർ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ ഇന്ന് നായികമാർ തന്നെയാണ് ഈ ഐറ്റം സോംഗിൽ എത്തുന്നത്. ഇതിനെതിരെയാണ് ശബാന ആസ്മി രംഗത്ത് വന്നിരിക്കുന്നത്.