പാലാ:ശബരി റെയിൽപാതയുടെ പുതിയ അലൈൻമെന്റ് പ്രദേശം റെയിൽപാതയ്ക്ക് യോജിച്ചതല്ലെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. സർവേ നടന്ന അന്തീനാട്ടിലും കീഴന്പാറയിലും സന്ദർശിച്ചശേഷം ദീപ്തി ആക്്ഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ കീഴന്പാറയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ ചെരിവുള്ള പ്രദേശം ഉൾപ്പെടുന്നതിനാൽ കൂടുതൽ ടണലുകളും മേൽപാലങ്ങളും ആവശ്യമായിവരുന്നു. 300 കോടി അധികച്ചെലവ് വരുന്നമെന്നും ഇതു പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദീപ്തി ആക്്ഷൻ കൗണ്‍സിൽ ചെയർമാൻ ടോമി തെങ്ങുംപള്ളിൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു.
തലപ്പലം പഞ്ചായത്തംഗങ്ങളായ സി.ബി. ശൈലജ, പി.സി. സജീവ്, ബിനു പെരുമന, തിടനാട് പഞ്ചായത്തംഗം പ്രഭാകരൻനായർ തോണിപ്ലാക്കൽ, ജോസഫ് മൈക്കിൾ, കെ.ജി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വേഴങ്ങാനം, കീഴന്പാറ, ദീപ്തി, ചാത്തൻകുളം, കപ്പാട് വഴിയുള്ള റൂട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിൽ 1500 ദിവസമായി സത്യഗ്രഹസമരം നടത്തിവരികയാണ്.