തിരുവല്ല: 2018 ഒക്ടോബറില്‍ തുലാംമാസ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോള്‍ പോലീസ് വേഷം ധരിപ്പിച്ച് രണ്ട് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോയ പോലീസ് നടപടിക്കെതിരെയുള്ള പരാതിയില്‍ കേരള കോണ്‍ഗ്രസ് -എം നേതാവ് ജോസഫ് എം. പുതുശേരിയില്നിന്നു ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തി. പോലീസ് ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി പുതുശേരി നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.
പോലീസ് യൂണിഫോമിന്റെ ദുരുപയോഗം സംഭവത്തില്‍ വ്യക്തമാണെന്നും കേരള പോലീസ് ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും പുതുശേരി മൊഴി നല്കി. രഹന ഫാത്തിമയെയും മറ്റൊരു മാധ്യമ പ്രവര്ത്തകയെയുമാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്ന് പോലീസ് ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്.