ശബരിമലയില്‍ ദര്‍ശനം നടത്തിയത് 9 യുവതികള്‍! മലേഷ്യയില്‍ നിന്നു മൂന്നു യുവതികള്‍ ഇന്നലെ പോലീസ് സഹായത്തോടെ ദര്‍ശനം നടത്തി; ശ്രീലങ്കന്‍ യുവതി പാരീസിലേക്കു മടങ്ങും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഇ​​​തു​​​വ​​​രെ ഒ​​മ്പ​​​തു യു​​​വ​​​തി​​​ക​​​ൾ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​താ​​​യി പോ​​​ലീ​​​സ്.ശ്രീ​​​ല​​​ങ്ക​​​ മ​​​ലേ​​​ഷ്യ​​​ എന്നിവിടങ്ങളിൽ നി​​​ന്നു​​​ള്ള​​​വ​​​ര​​​ട​​​ക്കം 50 വയസിൽ താഴെയുള്ള ഒ​​​ൻ​​​പ​​​തു യു​​​വ​​​തി​​​ക​​​ൾ ഇ​​​തു​​​വ​​​രെ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണു പോ​​​ലീ​​​സ് ഉ​​​ന്ന​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് വൈ​​​കാ​​​തെ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.

മ​​​ലേ​​​ഷ്യ​​​യി​​​ൽ നി​​​ന്നു മൂ​​​ന്നു യു​​​വ​​​തി​​​ക​​​ൾ ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. 25 അം​​​ഗ മ​​​ലേ​​​ഷ്യ​​​ൻ സം​​​ഘ​​​ത്തി​​​നൊ​​​പ്പ​​​മെ​​​ത്തി​​​യ യു​​​വ​​​തി​​​ക​​​ളാ​​​ണു മ​​​ല ക​​​യ​​​റി​​​യ​​​ത്. അതേസമയം, ഇ​​​വ​​​രു​​​ടെ പേ​​​രു​​വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

പാ​​​രീ​​​സി​​​ൽ സ്ഥി​​​ര താ​​​മ​​​സ​​​മാ​​​ക്കി​​​യ നാ​​ല്പ​​ത്തേ​​ഴു​​ വയസുള്ള ശശികലയെന്ന ശ്രീ​​​ല​​​ങ്ക​​​ൻ യു​​​വ​​​തി വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ന​​​ട അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു തൊ​​​ട്ടു മു​​​ൻ​​​പാ​​​ണു ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്.പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ രാ​​​ത്രി 9.30നു ​​​തി​​​രി​​​ച്ചി​​​റ​​​ങ്ങു​​​ന്ന​​​താ​​​യി ഭാ​​​വി​​​ച്ചെ​​​ങ്കി​​​ലും രാ​​​ത്രി 10.50നു ​​​പോ​​​ലീ​​​സ് സ​​​ഹാ​​​യ​​​ത്തോ​​​ടെ ശശികല ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​ർ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യെ​​​ന്നും ഇ​​​ല്ലെ​​​ന്നും വി​​​വാ​​​ദ​​മു​​ണ്ടാ​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ശ​​​ശി​​​ക​​​ല ഭ​​​ർ​​​ത്താ​​​വി​​​നൊ​​​പ്പ​​​മാ​​​ണു ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​വ​​​ർ പാ​​​രീ​​​സി​​​ലേ​​​ക്കു മ​​​ട​​​ങ്ങും.

പാ​​​രീ​​​സി​​​ൽ നി​​​ന്നു ചെ​​​രു​​​പ്പു പോ​​​ലും ഇ​​​ടാ​​​തെ ക​​​ഠി​​​ന വ്ര​​​തം നോ​​​റ്റാ​​​ണ് ശശികല ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ യു​​​വ​​​തി​​​ക​​​ളെ വ്യാ​​​പ​​​ക​​​മാ​​​യി ക​​​യ​​​റ്റി​​​യെ​​​ന്ന് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു കൂ​​​ടു​​​ത​​​ൽ യു​​​വ​​​തി​​​ക​​​ളെ എ​​​ത്തി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു കൂ​​​ടു​​​ത​​​ൽ യു​​​വ​​​തി​​​ക​​​ൾ വ​​​രാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സ​​​ഹാ​​​യം തേ​​​ടു​​​ന്ന വി​​​ദേ​​​ശ യു​​​വ​​​തി​​​ക​​​ളെ ശ​​ബ​​രി​​മ​​ല ക​​യ​​റാ​​ൻ പോ​​​ലീ​​​സ് സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ബി​​​ന്ദു​​​വും ക​​​ന​​​കദുർ​​​ഗ​​​യും ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണു വ്യാ​​​പ​​​ക​​​മാ​​​യി യു​​​വ​​​തി​​​ക​​​ളെ എ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി പോ​​​ലീ​​​സും സ​​​ർ​​​ക്കാ​​​രും മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ന്ന​​​ത്.

Related posts