മ​ണ്ഡ​ല​ക്കാ​ല​മ​ണ​ഞ്ഞു… പ​തി​നെ​ട്ടാം​പ​ടി​ക്ക് താ​ഴെ ആ​ഴി തെ​ളി​ച്ച് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് മേ​ൽ​ശാ​ന്തി; ശ​ര​ണ​മ​ന്ത്ര​ധ്വ​നി​ക​ളാ​ൽ സ​ന്നി​ധാ​നം; വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഫു​ൾ

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ന​ട തു​റ​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ന​ട തു​റ​ന്ന​ത്. പി​ന്നീ​ട് മേ​ല്‍​ശാ​ന്തി പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങി താ​ഴെ എ​ത്തി ആ​ഴി തെ​ളി​യി​ച്ച​തോ​ടെ 41 നാ​ള്‍ നീ​ളു​ന്ന മ​ണ്ഡ​ല കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു തു​ട​ക്ക​മാ​യി.

മേ​ല്‍​ശാ​ന്തി താ​ഴെ കാ​ത്തു​നി​ല്‍​ക്കു​ന്ന നി​യു​ക്ത ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രെ കൈ​പി​ടി​ച്ച് പ​തി​നെ​ട്ടാം​പ​ടി ക​യ​റ്റി. പി​ന്നാ​ലെ ഭ​ക്ത​രും പ​ടി ച​വി​ട്ടി​ത്തു​ട​ങ്ങി.

ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി​യാ​യി എ​സ്. അ​രു​ണ്‍​കു​മാ​ര്‍ ന​ന്പൂ​തി​രി​യു​ടെ അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ള്‍ വൈ​കു​ന്നേ​രം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ആ​രം​ഭി​ക്കും. ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ള്‍. നി​യു​ക്ത മേ​ല്‍​ശാ​ന്തി​യെ അ​ഭി​ഷേ​കം ചെ​യ്ത് അ​വ​രോ​ധി​ച്ച​ശേ​ഷം ശ്രീ​കോ​വി​ലി​നു​ള്ളി​ലെ​ത്തി​ച്ച് മൂ​ല​മ​ന്ത്രം ഓ​തി​ക്കൊ​ടു​ക്കും.

മാ​ളി​ക​പ്പു​റ​ത്ത് പു​തി​യ മേ​ല്‍​ശാ​ന്തി വാ​സു​ദേ​വ​ന്‍ ന​ന്പൂ​തി​രി​യു​ടെ അ​ഭി​ഷേ​ക​വും പി​ന്നാ​ലെ ത​ന്ത്രി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും. ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​നും സ​ന്നി​ഹി​ത​നാ​കും. മേ​ല്‍​ശാ​ന്തി മ​ഹേ​ഷ് ന​മ്പൂ​തി​രി ന​ട അ​ട​ച്ച് താ​ക്കോ​ല്‍ ദേ​വ​സ്വം അ​ധി​കൃ​ത​രെ ഏ​ല്പി​ക്കു​ന്ന​തോ​ടെ ഒ​രു​വ​ര്‍​ഷ​ത്തെ അ​യ്യ​പ്പ​പൂ​ജ പൂ​ര്‍​ത്തി​യാ​ക്കി അ​ദ്ദേ​ഹ​ത്തി​നു മ​ല​യി​റ​ങ്ങാം.

ശ​നി​യാ​ഴ്ച വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ പു​തി​യ മേ​ല്‍​ശാ​ന്തി​മാ​ര്‍ ന​ട തു​റ​ക്കും. തു​ട​ര്‍​ന്നു​ള്ള ഒ​രു​വ​ര്‍​ഷം നി​യു​ക്ത ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ ത​ന്നെ ത​ങ്ങി പൂ​ജാ​ക​ര്‍​മ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കും. ശ​നി​യാ​ഴ്ച മു​ത​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് ന​ട തു​റ​ക്കു​ന്ന​ത്.

Related posts

Leave a Comment