ശബരിമല: സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് രുചിയും വൃത്തിയുമുള്ള ഭക്ഷണമൊരുക്കുകയാണ് ദേവസ്വം മെസിലെ ജീവനക്കാര്‍. മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം മെസിലുണ്ട്.
എല്ലാ ദിവസവും മൂവായിരത്തോളം പേര് നേരിട്ടു വന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. 2000 പേര്‍ക്ക് പാഴ്സലായും ഭക്ഷണം എത്തിക്കുന്നുണ്ട്. ഒരു സ്പെഷല്‍ ഓഫീസറും അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസറും 42 ദേവസ്വം ജീവനക്കാരുമാണ് മെസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാചകമടക്കമുള്ള മറ്റ് ജോലികള്‍ക്കായി 42 പേര് വേറെയുമുണ്ട്.
പ്ലേറ്റിനും ഗ്ലാസിനും അനുഭവപ്പെടുന്ന ക്ഷാമം പലപ്പോഴും അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന് സ്പെഷല്‍ ഓഫീസര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഇത്തവണ 600 പ്ലേറ്റും 860 ഗ്ലാസുകളുമാണ് വാങ്ങിയത്. പലരും ഗ്ലാസും പ്ലേറ്റും മുറികളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കക്കാട്, പന്പാനദികളിൽകുളിക്കടവുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം
പത്തനംതിട്ട: കക്കാട്ടാറിൽ നിർമിച്ചിട്ടുള്ള വിവിധ ജലവൈദ്യുത പദ്ധതികളിൽ നിന്നും വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള ജലം കെഎസ്ഇബി യുടെ ഉടമസ്ഥതയിലുള്ള റാന്നി -പെരുനാട് ചെറുകിട ജലവൈദ്യുത പദ്ധതിയിൽകൂടി കടന്നുപോകുന്ന സാഹചര്യത്തിൽ വൈദ്യുതി ഉത്പാദനത്തിന്റെ അളവ് അനുസരിച്ച് ജലവിതാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.
ഈ സാഹചര്യത്തിൽ കക്കാട്ടാറിലേയും പന്പയാറിലേയും കുളിക്കടവുകൾ ഉപയോഗിക്കുന്ന തീരദേശവാസികളം, അയ്യപ്പഭക്തന്മാരും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിയന്തരഘട്ടങ്ങളിൽ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ 0468 2322515, 1077 (ടോൾ ഫ്രീ) നന്പരിൽ ബന്ധപ്പെടണം.
പഴകിയ ഭക്ഷണം: ഹോട്ടല്‍ അടപ്പിച്ചു
ശബരിമല: പഴകിയ ഭക്ഷണം കണ്ടെത്തിയ സാഹചര്യത്തില്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അടപ്പിച്ചു. ഗസ്റ്റ് ഹൗസിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ സ്പെഷല്‍ സ്ക്വാഡിന്റെ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.
50 പായ്ക്കറ്റ് പഴകിയ ചപ്പാത്തി പിടിച്ചെടുത്തു. പഴകിയ മസാലയും കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പാചകം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വിവരമറിയിക്കാന്‍ കണ്ട്രോള് റൂം
ശബരിമല: ശബരിമലയില്‍ പാമ്പുകളുടെയോ വന്യമൃഗങ്ങളുടെയോ ശല്യമുണ്ടായാല്‍ കണ്ട്രോള് റൂമില്‍ വിവരമറിയിക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. സന്നിധാനം വലിയ നടപ്പന്തലിനടുത്ത് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ ഇന്സ്പെക്ഷന് ബംഗ്ലാവിന് സമീപമാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. 04735-202077 എന്ന നമ്പരില്‍ വിളിക്കാം.