ശബരിമല: ഡ്രോണ്‍ നിരീക്ഷണ മുള്‍പ്പെടെ ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വരുംദിനങ്ങളില്‍ അതീവ ശക്തമാക്കും. ഡിസംബര്‍ ഒന്നു മുതല്‍ ആറിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ഏര്‍പ്പെടുത്തും. നടപ്പന്തലിലെ സ്ക്രീനില്‍ ഡ്രോണിലൂടെയുള്ള ദൃശ്യങ്ങള്‍ നിരീക്ഷിച്ച് അനന്തര നടപടികള്‍ സ്വീകരിക്കും. ഇതിനകം 35 സ്ഥലങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ച് പമ്പയിലുള്ള സ്പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സെന്ററില്‍ നിരീക്ഷണം നടത്തും. പമ്പ, മരക്കൂട്ടം, ശരംകുത്തി, യുടേണ്‍, നടപ്പന്തല്‍, പതിനെട്ടാംപടി, സോപാനം, മാളികപ്പുറം, പാണ്ടിത്തടം എന്നിവിടങ്ങളാണ് സിസിടിവി സ്ഥാപിച്ചിട്ടുള്ള ചില പ്രധാന സ്ഥലങ്ങള്‍.
പോലീസ് അയ്യപ്പന്മാരുടെ രണ്ടാംബാച്ചിന്റെ ഡ്യൂട്ടി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിന് ആരംഭിച്ചു. 980 പേരടങ്ങിയതാണ് സംഘം. ആദ്യ സംഘത്തേക്കാള്‍ 200 പേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിലൊരിക്കല്‍ ഒരു ഐജിയുടെ നേതൃത്വത്തില്‍ സുരക്ഷാനടപടികള്‍ വിലയിരുത്തും. എഡിജിപി നിതിന്‍ അഗര്‍വാളാണ് സുരക്ഷാ ചുമതലകളുടെ ചീഫ് കണ്ട്രോളര്. ഒരു സ്പെഷല്‍ ഓഫീസറുടെ കീഴില്‍ 55 സിഐ, 75 എസ്ഐ എന്നിവര്‍ സുരക്ഷാ നടപടികള്‍ നിരന്തരം നിരീക്ഷിക്കും. ഇതിനു പുറമേ, ഇന്റലിജന്‍സ് വിഭാഗം, ഷാഡോ പോലീസ്, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ എന്നിവയ്ക്കു പുറമേ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള കേന്ദ്രസേനയും ജാഗരൂകരായി ശബരിമലയുടെ സംരക്ഷണ ത്തിനുണ്ട്. എല്ലാ എന്‍ട്രി പോയിന്റുകളിലും ബോംബ് ഡിറ്റെക്ഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടു ത്തിയിട്ടുണ്ട്.
പതിനെട്ടാം പടിയിലെ സേവനത്തിന് ഇന്നലെ മുതല്‍ 12 പോലീസ് അയ്യപ്പന്മാരെയും നിയോഗിച്ചു. ഒരു മിനിട്ടില്‍ 90 അയ്യപ്പന്മാരാണ് പതിനെട്ടാം പടി കയറിയെത്തു ന്നതെന്നാണ് പോലീസ് കണക്കാ ക്കുന്നത്. ഇവരെ സഹായിക്കു ന്നതില്‍ അത്യന്തം ശുഷ്കാന്തി പുലര്‍ത്തണമെന്ന നിര്‍ദേശവും പോലീസിനു പ്രത്യേകമായി നല്‍കിയിട്ടുണ്ടെന്ന് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ രമേശ് കുമാര്‍ അറിയിച്ചു.