ശബരിമല: ശബരിമലയിലെ വരുമാനത്തിൽ വൻ കുറവ്.നട തുറന്ന് 13 ദിവസം പിന്നിട്ടപ്പോൾ ആകെ വരുമാനത്തിൽ 31 കോടി രൂപയുടെ കുറവുണ്ട്. 19.37 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞവർഷം ഇതേസമയം 50.58 കോടി രൂപ വരുമാനമുണ്ടായിരുന്നു.
കാണിക്ക വരുമാനം ഒന്പതു കോടി രൂപ മാത്രമാണ്. കഴിഞ്ഞവർഷം ഇക്കാലയളവിൽ കാണിക്കയായി ലഭിച്ചത് 17 കോടി രൂപയായിരുന്നു. കാണിക്ക വരുമാനം കുറഞ്ഞതിനൊപ്പം അപ്പം, അരവണ വില്പനയിലും കുറവുണ്ടായി.
അരവണ വരുമാനത്തിലും കുറവുണ്ടായി. ഏഴു കോടി രൂപ മാത്രമേ അരവണ വില്പനയിലൂടെ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞതവണ 21 കോടി രൂപ ലഭിച്ചിരുന്നു.