ശബരിമല: ശബരിമലയിലും പമ്പയിലും തീര്‍ഥാടക പാതകളിലും സേവനത്തിനായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം.
ഡ്യൂട്ടി സമയങ്ങളിലും ഫേസ് ബുക്ക്, വാട്സ് അപ്പ് മുതലായവ കണ്ടുരസിക്കുകയാണ് പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെന്ന് രഹസ്യ അന്യേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ശബരിമല പോലീസ് സ്പെഷല്‍ ഓഫീസര്‍ പി.കെ. മധു രാഷ്ട്രദീപികയോട് പറഞ്ഞു.