ശബരിമല ദർശനത്തിന് ഓണ്‍ലൈൻ ബുക്ക് ചെയ്തത് 800 യുവതികൾ; കൂടുതൽ യുവതികൾ വരുന്നത് ആന്ധ്രപ്രദേശിൽ നിന്ന്‌

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കവിഞ്ഞതായി റിപ്പോര്‍ട്ട്. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്‍റ് സിസ്റ്റം, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍.

ആന്ധ്രപ്രദേശിൽ നിന്നാണ് കൂടുതൽ യുവതികൾ വരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡല്‍ഹിയില്‍ നിന്നും കോല്‍ക്കത്തയില്‍ നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയിട്ടുണ്ട്.

അതേസമയം, യു​​​വ​​​തീ​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ വി​​​ളി​​​ച്ചു​​ചേ​​​ർ​​​ത്ത സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം ഇ​​​ന്നു ചേ​​​രും. സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​കും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​ക. വി​​​ധി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കി​​​ല്ലെ​​​ങ്കി​​​ൽ സ​​​ർ​​​വ​​ക​​​ക്ഷിയോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​തി​​​പ​​​ക്ഷം സ്വീ​​​ക​​​രി​​​ച്ചേ​​​ക്കും.

Related posts