വടക്കാഞ്ചേരി: കേരളത്തിലെ ഇടതുപക്ഷ സർക്കാരും സിപിഎമ്മും വിശ്വാസികൾക്ക് എതിരല്ലെന്നും ശബരിമലയിൽ കലാപമുണ്ടാക്കി കേരള ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ ഗൂഢലക്ഷ്യങ്ങളെ കേരളീയ ജനത തിരിച്ചറിയണമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ വർഗീയ വാദികൾ നടത്തുന്ന നുണ പ്രചാരണങ്ങൾക്കെതിരെ തെക്കുംകര പഞ്ചായത്തിൽ പാനങ്ങാട്ടുകരയിലെ വീടുകളിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയോടൊപ്പം സിപിഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ.സുരേന്ദ്രൻ, ടി.പരമേശ്വരൻ, എം.എസ്.പുരുഷോത്തമൻ, ഷെയ്ക്ക് അഹമദ്, പി.ആർ.ദേവകി തുടങ്ങിവ യരുണ്ടായിരുന്നു.