കാനനവാസാ കലിയുഗ വരദാ… അ​ഗ​സ്ത്യാർകൂ​ടത്തി​ലെ വ​ന​വാ​സി​ക​ൾ ദ​ർ​ശ​ന​പു​ണ്യംതേ​ടി ശ​ബ​രി​മ​ല​യി​ൽ

ശ​ബ​രി​മ​ല.​അ​ഗ​സ്ത്യ​ാർകൂ​ട​ത്തി​ലെ വ​ന​വാ​സി​ക​ൾ ഇ​ത്ത​വ​ണ​യും അ​യ്യ​പ്പ​ദ​ർ​ശ​ന​പു​ണ്യം തേ​ടി ശ​ബ​രി​മ​ല​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കോ​ട്ടൂ​ർ മു​ണ്ട​ണി മാ​ട​ൻ ത​മ്പു​രാ​ൻ ക്ഷേ​ത്ര ട്ര​സ്റ്റി വി​നോ​ദ് മു​ണ്ട​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 145 അം​ഗ സം​ഘ​മാ​ണ് ഇ​ത്ത​വ​ണ വ​ന വി​ഭ​വ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. എ​ല്ലാ​വ​ർ​ഷ​വും മ​ണ്ഡ​ല​കാ​ല​ത്ത് അ​യ്യ​പ്പ​ന് സ​മ​ർ​പ്പി​ക്കാ​നാ​യി തേ​ൻ, കാ​ട്ടു​പൂ​ക്ക​ൾ, ക​ദ​ളി​ക്കു​ല തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളു​മാ​യാ​ണ് ഇ​വ​ർ മ​ല ച​വി​ട്ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​റ്റാം​പാ​റ, കു​ന്ന​ത്തേ​രി, പ്ലാ​വി​ള, ക​മ​ല​കം, മു​ക്കോ​ത്തി​വ​യ​ൽ, പൊ​ടി​യം, കൊ​മ്പി​ടി, ചോ​നാം​പാ​റ, മാ​ങ്കോ​ട്, മു​ള​മൂ​ട്, കൈ​തോ​ട്, പാ​ങ്കാ​വ്, ആ​മ​ല തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പ്രാ​വി​ള, കോ​ത​യാ​ർ, ആ​റു​കാ​ണി നി​വാ​സി​ക​ളു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്.​സം​ഘാം​ഗ​മാ​യ ഭി​ന്ന ശേ​ഷി​ക്കാ​ര​ൻ അ​യ്യ​പ്പ​ൻ കാ​ണി ഇ​ഴ​ഞ്ഞാ​ണ് മ​ല ക​യ​റി​യ​ത്. 45 കാ​ര​നാ​യ ഇ​ദ്ദേ​ഹം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന​ത്.

മു​ളം​കു​റ്റി​ക​ളി​ൽ നി​റ​ച്ച കാ​ട്ടു​തേ​ൻ, ക​ദ​ളി​ക്കു​ല, കു​ന്തി​രി​ക്കം, ക​രി​മ്പ് തു​ട​ങ്ങി​യ വ​ന​വി​ഭ​വ​ങ്ങ​ളും പൂ​ക്കൂ​ട​ക​ൾ, പൂ​വ​ട്ടി​ക​ൾ തു​ട​ങ്ങി​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​മാ​ണ് അ​ഗ​സ്ത്യ​ർ​കൂ​ട​വാ​സി​ക​ൾ അ​യ്യ​പ്പ​ന് സ​മ​ർ​പ്പി​ച്ച​ത്. വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ര​ണ്ടു ദി​വ​സം മു​ൻ​പേ കാ​ൽ​ന​ട​യാ​യി പു​റ​പ്പെ​ട്ട തീ​ർ​ഥാ​ട​ക​ർ കോ​ട്ടൂ​ർ മു​ണ്ട​ണി മാ​ട​ൻ ത​മ്പു​രാ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​ണ് ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി സ​ന്നി​ധാ​ന​ത്തെ​ത്തി​യ​ത്.
പ​തി​നെ​ട്ടാംപ​ടി ച​വി​ട്ടി സോ​പാ​നം വ​ഴി ശ്രീ​കോ​വി​ലി​ൽ എ​ത്തി​യ സം​ഘം വ​ന​ത്തി​ൽ നി​ന്നു ശേ​ഖ​രി​ച്ച കാ​ട്ടു​തേ​ൻ, ക​രി​മ്പ്, കു​ന്തി​രി​ക്കം എ​ന്നി​വ അ​യ്യ​പ്പ​ന് സ​മ​ർ​പ്പി​ച്ചു. മേ​ൽ​ശാ​ന്തി​യി​ൽ നി​ന്നു പ്ര​സാ​ദം സ്വീ​ക​രി​ച്ച ശേ​ഷം മാ​ളി​ക​പ്പു​റ​ത്തും ഇ​വ​ർ ദ​ർ​ശ​നം ന​ട​ത്തി.

Related posts

Leave a Comment