തിരുവനന്തപുരം: ശബരിമലയില്‍ പോകാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയില്‍ എല്ലാവര്ക്കും കയറാം. അവിടെ പ്രായം പരിശോധിക്കുന്ന ഏര്‍പ്പാടൊന്നുമില്ല. ഇവിടെയെത്തുന്ന സ്ത്രീകളെ സര്‍ക്കാര്‍ തടയുന്നില്ല. അവരുടെ പ്രായവും പരിശോധിക്കുന്നില്ല. പിന്നെ എന്തിനാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതെന്ന് ദേവസ്വം മന്ത്രി ചോദിച്ചു.
ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കില്ല. ശ്രീലങ്കന്‍ യുവതി കയറിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. സിസിടിവിയുടേതെന്ന് അവകാശപ്പെട്ട ദൃശ്യങ്ങള്‍ സഹിതമാണല്ലോ വാര്‍ത്ത നല്‍കുന്നത്. അപ്പോള്‍പ്പിന്നെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.