എരുമേലി: ജില്ലയ്ക്ക് അഭിമാനമായി കേരളത്തിലെ ഏറ്റവും വലിയ റണ്‍വേ ഇനി എരുമേലിയിൽ. എരുമേലിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന നിർദിഷ്ട എയർപോർട്ടിനാണ് ഏറ്റവും വലിയ റണ്‍വേക്ക് പ്ലാൻ. 3,500 മീറ്റർ നീളമുള്ള റണ്‍വേയാണ് പുതിയ പ്ലാനിന്റെ പ്രത്യേകത.
റണ്‍വേക്കു മതിയായ നീളമുണ്ടെന്നുള്ളതാണു പ്രധാന കാര്യം.നെടുന്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ റണ്‍വേയുടെ നീളം 3,400 മീറ്ററാണ്.
ഏതു തരത്തിലുള്ള വിമാനത്തിനും ചലിക്കാൻ കഴിയുന്ന തരത്തിലാണു വിഭാവനം ചെയ്തിരിക്കുന്നത്. എരുമേലി, മണിമല വില്ലേജുകളുടെ പരിധിയിൽ 2,600 ഏക്കറിൽ പരന്നു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കുന്ന നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കേരളത്തിലെ ഏറ്റവും വലിയ റണ്‍വേയാണ് പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
മൊട്ടക്കുന്നുകൾ മാത്രമുള്ള പ്രദേശമായതിനാൽ നിർമാണച്ചെലവു കുറയും. റബർ എസ്റ്റേറ്റായതിനാൽ നിർമാണം മൂലം പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കു കോട്ടമുണ്ടാവുകയുമില്ല.
കെട്ടിടങ്ങളുമില്ല. എരുമേലി, മണിമല വില്ലേജുകളുടെ പരിധിയിലാണു വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ്.
റണ്‍വേ സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഉടൻ വിശദ റിപ്പോർട്ട് നൽകാൻ സർക്കാർ തീരുമാനിച്ചു. കണ്‍സൾട്ടിംഗ് സ്ഥാപനമായ ലൂയി ബഗ്റിനു വേണ്ടി ജിയോ ഐഡി എന്ന ഏജൻസിയാണ് ഒബ്സറ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേ അടക്കമുള്ള പഠനങ്ങൾ നടത്തി പ്ലാൻ തയാറാക്കിയത്. നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി തയാറാക്കിയ പുതുക്കിയ പ്ലാനിനു സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം
നൽകിയ സാഹചര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഉടൻ വിശദ റിപ്പോർട്ട് നൽകും.കണ്സൽട്ടിംഗ് സ്ഥാപനമായ ലൂയി ബഗ്റിനു വേണ്ടി ജിയോ ഐഡി എന്ന ഏജൻസിയാണ് ഒബ്സറ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേ അടക്കമുള്ള പഠനങ്ങൾ നടത്തി പ്ലാൻ തയാറാക്കിയത്.എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്കും റിപ്പോർട്ട് കൈമാറും.