ശബരിമല: മകരജ്യോതിദർശനത്തിനുശേഷം മലയിറങ്ങിയ അയ്യപ്പഭക്തരെ സുരക്ഷിതമായി അയച്ചതിന്റെ അഭിമാനബോധത്തിലാണ് ദേവസ്വം ബോർഡും ഇതര സർക്കാർ വകുപ്പുകളും. മണ്ഡല, മകരവിളക്ക് തീർഥാടനകാലം പരിസമാപ്തിയിലേക്കെത്തുന്പോൾ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇക്കുറി ഉണ്ടായില്ലെന്നതും നേട്ടമായി.മുൻവർഷങ്ങളെ അപേക്ഷിച്ച് വൻഭക്തജനത്തിരക്ക് ഇക്കുറി മകരവിളക്കിനുണ്ടായി.
ദർശനത്തിനുശേഷം അയ്യപ്പഭക്തർ ഒന്നിച്ചെത്തിയപ്പോൾ ശനിയാഴ്ച രാത്രിയിൽ പന്പയിൽ ഗതാഗതതടസമുണ്ടായി. പന്പയിലേക്കുള്ള വാഹനങ്ങൾ തടഞ്ഞ് പോലീസ് ഇതു പരിഹരിച്ചു. ഇതിനിടെ 900 കെഎസ്ആർടിസി ബസുകളാണ് ശനിയാഴ്ച വൈകുന്നേരം മുതൽ ഇന്നലെ പുലർച്ചെവരെ പന്പയിൽ നിന്ന് സർവീസ് നടത്തിയത്.
മണ്ഡല മകരവിളക്ക് തീർഥാട നത്തിന്റെ വിജയത്തിനായി ദേവസ്വം ബോർഡിനൊപ്പം വിവിധ സർക്കാർ വകുപ്പുകൾ ഒരുമയോടെ പ്രവർത്തിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും മികച്ച ഏകോപനം മൂലമാണ്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മൂന്ന് അവലോകന യോഗങ്ങ ളാണ് നടന്നത്. ദേവസ്വം മന്ത്രി യെന്ന നിലയിൽ അഞ്ച് യോഗ ങ്ങൾ വേറേയും സംഘടിപ്പി ക്കുകയുണ്ടായി. ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദേശം പാലിക്കുന്നതിന് ശക്തമായ പ്രവർത്തനമാണ് സർക്കാരും ദേവസ്വം ബോർഡും നടത്തിയത്. ഇതിന് പത്തനംതിട്ട ജില്ലാ കളക്ടർ ചുക്കാൻ പിടിച്ചു.
ശബരിമലയിലെ പ്ലാസ്റ്റിക് മുക്ത പ്രവർത്തനം വലിയൊരു സന്ദേശമാണ് നൽകുന്നത്. പ്ലാസ്റ്റിക് കുപ്പികളെ പടിക്കുപുറത്ത് നിറുത്തുന്പോൾ ലക്ഷക്കണക്കിന് തീർഥാടകർക്ക് കുടിവെള്ളം നൽകാൻ ബദൽ മാർഗം ആവിഷ്ക്കരിക്കേണ്ടി വന്നു. ശുദ്ധമായ കുടിവെള്ളം ആവശ്യാനുസരണം നൽകുന്ന തിന് വാട്ടർ കിയോ്കുകൾ ശബരിമലയിൽ സ്ഥാപിച്ചു.
മകര വിളക്കിന് സന്നിധാനത്തേ ക്കെത്തിയ ലക്ഷക്കണക്കിന് ഭക്തർക്ക് കുടിവെള്ളം നൽകാൻ സാധിച്ചത് ഇതിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. പോലീസിന്റെ പ്രവർത്തനം ശ്ലാഘനീയമാണ്. ശബരിമലയിലേക്ക് തീർഥാടകർ ഒഴുകിയെത്തിയെങ്കിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്ന തിനൊപ്പം അവരെ ഫലപ്രദമായി നിയന്ത്രി ക്കുന്നതിനും പോലീസിന് സാധിച്ചു. കേന്ദ്ര സേനയടക്കം ഇതര സുരക്ഷാ വിഭാഗങ്ങളു ടെയും പ്രവർത്തനം അഭിനന്ദ നീയമാണ്. എമർജൻസി മെഡിക്കൽ സെന്ററുകളും മറ്റു സജ്ജീകരണങ്ങളുമായി തീർഥാടകർക്ക് ആവശ്യമായ ചികിത്സാ സംവി ധാനം ഒരുക്കി. ഹൃദയസംബ ന്ധമായ അസുഖങ്ങൾ മൂലമുള്ള മരണം ശബരിമലയിൽ കുറ യ്ക്കാൻ കഴിഞ്ഞത് ആരോഗ്യവ കുപ്പിന്റെ നേട്ടമാണ്.
അടുത്ത സീസണിലെങ്കിലും ആശുപത്രി വേണം; ആവശ്യം ശക്തമാകുന്നു
ശബരിമല: അയ്യപ്പഭക്തരുടെ ആരോഗ്യപ്രശ്നങ്ങൾ പൂർണതോതിൽ പരിഹരിക്കുന്നതിന് അടുത്ത സീസണ് ആരംഭിക്കുന്നതിനു മുന്പ് ആധുനിക രീതിയിലുള്ള ആശുപത്രി സർക്കാർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുതിയ ആശുപത്രി നിർമിക്കുന്നതിനുവേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
ശബരിമലയിലെ ആശുപത്രി 165 ദിവസവും തുറന്നു പ്രവർത്തിക്കണമെന്ന് ദേവസ്വം ബോർഡ് മെംബർ അജയ് തറയിൽ ആവശ്യപ്പെട്ടു. ക്ഷേത്ര നട അടഞ്ഞുകിടക്കുന്ന സമയങ്ങളിൽ ഹെൽത്ത് സെന്ററായിട്ടുവേണം ആശുപത്രി പ്രവർത്തിക്കേണ്ടത്.
സന്നിധാനം, മാളികപ്പുറം ക്ഷേത്രങ്ങളിലെ പൂജാരിമാർ ഉൾപ്പെടെ 300 ജീവനക്കാർ എല്ലാ സമയത്തും ശബരിമലയിൽ സ്ഥിരമായിട്ടുണ്ട്. ഇവരുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്ന യാതൊരു സംവിധാനവും സന്നിധാനത്തില്ല. അടുത്ത സീസണ് ആരംഭിക്കുന്നതിനു മുന്പുതന്നെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസ് കൂടി ദേവസ്വം ബോർഡ് സന്നിധാനത്ത് ക്രമീകരിക്കുമെന്ന് അജയ് തറയിൽ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ ക്രമീകരിച്ച ആംബുലൻസിന്റെ സേവനം മൂലം ഗുരുതരമായി ഹൃദ്രോഗം ബാധിച്ച 50 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റവരെ ആംബുലൻസിന്റെ സേവനം ഉപയോഗിച്ചാണ് പന്പയിലെത്തിച്ചതും അവിടെ നിന്നു കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രമുഖ ആശുപത്രികളിൽ എത്തിച്ചത്.
സ്ഥിരമായി ബാരിക്കേഡ് നിർമിക്കുമെന്നും അന്നദാന മണ്ഡപവം പൂർണമായി സജ്ജമാക്കുമെന്നും മെംബർ പറഞ്ഞു.